Quantcast

കനൽചാട്ടത്തിനിടെ വിദ്യാർഥിക്ക് പൊള്ളലേറ്റ സംഭവം: പൊലീസ് കേസെടുത്തു

ബാലാവകാശ കമീഷന്‍ അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    9 March 2024 9:47 AM GMT

Alathur
X

പാലക്കാട്: കനല്‍ചാട്ടത്തിനിടെ വിദ്യാർഥിക്ക് പൊള്ളലേറ്റ സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമീഷന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

ആലത്തൂര്‍ മേലാര്‍ക്കോട് പത്തു വയസ്സുകാരനാണ് പൊള്ളലേറ്റത്. പുത്തന്‍ത്തറ മാരിയമ്മന്‍ കോവിലിലെ പൊങ്കല്‍ ആഘോഷ ചടങ്ങിനിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ബാലാവകാശ കമീഷന്‍ സംഭവത്തിൽ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കളുടെ ഭാഗത്തും വീഴ്ചയുണ്ടായോന്ന് പരിശോധിക്കുന്നുണ്ട്. കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിങ്ങും സംരക്ഷണവും ഉറപ്പാക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.

മുതിര്‍ന്ന ചിലര്‍ക്കൊപ്പം കനല്‍ ചാടികടക്കുന്നതിനിടെ കുട്ടി പാതിയില്‍ വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ പാലക്കാട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.



TAGS :

Next Story