Quantcast

കണ്ണൂര്‍ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

ഇന്ന് പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവ കുടുങ്ങിയത്

MediaOne Logo

Web Desk

  • Published:

    13 Feb 2024 3:09 AM

കണ്ണൂര്‍ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി
X

കണ്ണൂർ: കണ്ണൂര്‍ കൊട്ടിയൂരിൽ കൃഷിയിടത്തിൽ കടുവ കുടുങ്ങി. പന്ന്യാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. മണത്തണ സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കടുവയെ കണ്ടത്. ഉടന്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.

കടുവ എപ്പോള്‍ വേണമെങ്കിലും വേലിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് ചാടാമെന്നിരിക്കെ പൊലീസ് പ്രദേശത്തേക്കുള്ള റോഡ് പൂർണ്ണമായും അടച്ചു. മാനന്തവാടിയിൽ നിന്ന് മയക്കുവെടി വിദഗ്ദർ വന്നാൽ മാത്രമേ കടുവയെ വെടിവച്ച് കൊണ്ടു പോകാനാവൂ.

TAGS :

Next Story