ആലുവയിൽ ചായ കുടിക്കാനെത്തിയ രണ്ടംഗ സംഘം ചായക്കടക്കാരന്‍റെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച് കടന്നു
സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്
എറണാകുളം: ആലുവയിൽ ചായ കുടിക്കാനെത്തിയ രണ്ടംഗ സംഘം ചായക്കടക്കാരന്‍റെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച് കടന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. റെയിൽവേസ്റ്റേഷന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിലുള്ള ടീ സ്റ്റാളിലാണ് ഇവരെത്തിയത്. ചായ കുടിച്ച ശേഷം ജ്യൂസ് ഓഡർ ചെയ്യുകയും കടക്കാരൻ ഇതിനായി തിരിഞ്ഞപ്പോൾ മൊബൈലെടുത്ത് പുറത്തേക്ക് പോവുകയുമായിരുന്നു. തൊട്ടടുത്ത മൊബൈൽ ഷോപ്പിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്.
A two-member gang who came to drink tea in Aluva stole the mobile phone of a tea shop owner
Next Story
Adjust Story Font
16