തമ്പാനൂരിലെ ലോഡ്ജിൽ സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
പേയാട് സ്വദേശികളായ കുമാരൻ, ആശ എന്നിവരാണ് മരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരൻ, ആശ എന്നിവരാണ് മരിച്ചത്. മരണകാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയായിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കുമാരൻ ലോഡ്ജിൽ മുറിയെടുക്കുന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തന്നെയാണ് ലോഡ്ജ് സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാവിലെയോടു കൂടിയാണ് ആശ ഇവിടെയെത്തുന്നത്. ഇരുവരും മുറിയിൽ നിന്ന് പുറത്തിറങ്ങുന്നതോ മറ്റ് വിവരങ്ങളോ ആരും അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ലോഡ്ജ് ഉടമ ഇവരെ തിരക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു.
Next Story
Adjust Story Font
16