യുവതിക്ക് അശ്ലീല സന്ദേശമയച്ചുവെന്ന് ആരോപണം; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു
കേസില്‍ നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു
ഇന്‍സ്റ്റഗ്രാമിലൂടെ യുവതിക്ക് അശ്ലീല സന്ദേശമയച്ചുവെന്ന് ആരോപിച്ച് തൊടുപുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. കേസില്‍ നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു. അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ യുവാവിനെതിരെയും കേസെടുത്തു.
തൊടുപുഴ കാളിയാർ സ്വദേശിയായ അനുജിത്തിന്റെ ഭാര്യക്ക് വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് യുവാവ് അശ്ലീല സന്ദേശമയച്ചിരുന്നു. അതിന്റെ പേരില്‍ അനുജിത്തും മറ്റ് അഞ്ച് പേരും ചേർന്ന് യുവാവിനെ വെള്ളിയാഴ്ചയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.
ശനിയാഴ്ച നാല് പ്രതികള്‍ യുവാവുമായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി. അവശനായ യുവാവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പ്രകൃതിവിരുദ്ധ പീഠനത്തിന് ഇരയായെന്ന് തെളിഞ്ഞു. അറസ്റ്റിലായ നാല് പ്രതികളെ ഇന്നലെ റിമാന്‍ഡ് ചെയ്തു. അനുജിത്തിനൊപ്പം സഹോദരന് അഭിജിത്ത് സുഹൃത്തുക്കളായ അഷ്കർ, ജിയോ കുര്യാക്കോസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മറ്റ് രണ്ട് പേർക്കായി തെരച്ചില്‍ തുടരുന്നു. അശ്ലീല സന്ദേശമയച്ചതിന് ചികിത്സയില്‍ കഴിയുന്ന യുവാവിന് എതിരെയും കേസുണ്ട്.
A young man from Thodupuzha was abducted and brutally beaten for allegedly sending obscene messages to a young woman through Instagram.
Adjust Story Font
16