തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്
ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആനകളെ നിരത്തി നിര്‍ത്തിയാണ് ആനയൂട്ട് നടത്തുന്നത്
ആനയൂട്ട്
തൃശൂര്‍: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അടക്കം 65 ആനകൾ ആനയൂട്ടിൽ പങ്കെടുക്കും. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആനകളെ നിരത്തി നിര്‍ത്തിയാണ് ആനയൂട്ട് നടത്തുന്നത്. ആനയൂട്ട് കാണാനും വടക്കുംനാഥനെ വണങ്ങാനുമായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തും.
ആനകളെ ക്ഷേത്രസന്നിധിയിലെത്തിച്ചു പ്രത്യേകമായ ആയുര്‍വേദ വിധിപ്രകാരം ശര്‍ക്കര, നെയ്യ്, തേങ്ങാ, കരിമ്പ്, അരി എന്നിവ ചേര്‍ത്തു തയ്യാറാക്കപ്പെട്ട പ്രത്യേക ഭക്ഷണവും പന്ത്രണ്ടിന പഴങ്ങളും ആനകള്‍ക്ക് നല്‍കുന്നു. വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്തുക എന്ന സങ്കല്‍പത്തില്‍ അധിഷ്‌ഠിതമായാണ് ആചാരം നടത്തിപ്പോരുന്നത്.
Next Story
Adjust Story Font
16