Quantcast

അബ്ദുന്നാസർ മഅ്ദനി നാളെ നാട്ടിലെത്തും: തിരുവനന്തപുരത്ത് നിന്ന് അൻവാർശേരിയിലേക്ക്

നിലവിൽ വിചാരണ ഏകദേശം പൂർത്തിയായ സാഹചര്യത്തിൽ കൂടിയാണ് കോടതി മഅദ്‌നക്ക് കേരളത്തിലേക്ക് പോകാൻ അനുമതി ലഭിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-07-19 08:01:30.0

Published:

19 July 2023 6:07 AM GMT

Abdul Nasir Maudany on Kerala travel, Abdul Nasir Maudany on Karnataka Government
X

Abdul Nasir Maudany

കൊച്ചി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ബാംഗ്ളൂരില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ പിന്‍വലിച്ച് കേരളത്തില്‍ തുടരാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നാളെ കേരളത്തിലെത്തും. നാളെ രാവിലെ ബാംഗ്ളൂരില്‍ നിന്ന് വിമാനമാര്‍ഗ്ഗം തിരുവനനന്തപുരം അന്താരാഷട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി റോഡ് മാര്‍ഗ്ഗം അന്‍വാര്‍ശ്ശേരിയിലേക്ക് യാത്ര തിരിക്കും.

ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം സ്വീകരിക്കും. അന്‍വാര്‍ശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അന്‍വാര്‍ശ്ശേരിയില്‍ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇന്‍ഫക്ഷന്‍ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദര്‍ശനം ഒഴിവാക്കി സഹകരിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. നീതിനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നിരന്തരമായ വേട്ടയാടലുകളില്‍ നിന്ന് അല്പമെങ്കിലും ആശ്വാസകരമായ സാഹചര്യം രൂപപ്പെടുന്നതിന് സഹായിച്ച പിന്തുണച്ച എല്ലാവരോടും പി.ഡി.പി.കേന്ദ്രകമ്മിറ്റി നന്ദി അറിയിച്ചു.

TAGS :

Next Story