Quantcast

മതേതരത്വം കാത്തുസൂക്ഷിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മഅ്ദനി

ദുഷ്പ്രചരണങ്ങളെ പരാജയപ്പെടുത്തി മതേതരത്വം കാത്തുസൂക്ഷിച്ച വോട്ടർമാര്‍ക്ക് അഭിനന്ദനമറിയിക്കുന്നതായി മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു.

MediaOne Logo

Web Desk

  • Published:

    2 May 2021 10:58 AM GMT

മതേതരത്വം കാത്തുസൂക്ഷിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മഅ്ദനി
X

ഭരണത്തുടർച്ച നേടിയ എൽ.ഡി.എഫ് സർക്കാറിന് ആശംസ അറിയിച്ചുകൊണ്ട് പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനി. ദുഷ്പ്രചരണങ്ങളെ പരാജയപ്പെടുത്തി മതേതരത്വം കാത്തുസൂക്ഷിച്ച വോട്ടർമാര്‍ക്ക് അഭിനന്ദനമറിയിക്കുന്നതായി മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു.

ഫാസിസത്തിന്റെ എല്ലാ പ്രതീക്ഷകളും തകർത്ത്‌, എല്ലാ ദുഷ്പ്രചാരണങ്ങളെയും പരാജയപ്പെടുത്തി നമ്മുടെ നാടിന്റെ മതേതര സ്വഭാവം കാത്തു സൂക്ഷിച്ച വോട്ടറന്മാർക്കു ഹൃദയപൂർവം അഭിനന്ദനങ്ങൾ അറിയിക്കുന്നു........

Posted by Abdul Nasir Maudany on Sunday, May 2, 2021


‌ഫാസിസത്തിന്റെ എല്ലാ പ്രതീക്ഷകളും തകർത്ത്‌, എല്ലാ ദുഷ്പ്രചാരണങ്ങളെയും പരാജയപ്പെടുത്തി നമ്മുടെ നാടിന്റെ മതേതര സ്വഭാവം കാത്തു സൂക്ഷിച്ച വോട്ടറന്മാർക്കു ഹൃദയപൂർവം അഭിനന്ദനങ്ങൾ അറിയിക്കുന്നു - എന്ന് അബ്ദുന്നാസർ മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഭരണത്തുടർച്ച ഉറപ്പിച്ച ഇടതുപക്ഷം മിന്നുന്ന ജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഒടുവിലത്തെ റിപ്പോർട്ടിൽ ഇടത് പക്ഷം നൂറ് സീറ്റോട് അടുക്കുകയാണ്. യു.ഡി.എഫ് ലീഡ് 41 സീറ്റുകളിലേക്ക് ഒതുങ്ങി. എൻ.ഡി.എക്ക് ഒരിടത്തും ലീഡ് ലഭിച്ചിട്ടില്ല.

TAGS :

Next Story