Quantcast

'പാഠ്യപദ്ധതി പരിഷ്‌കരണത്തെ എതിർക്കുന്നില്ല, മതപരമായ വിശ്വാസം സംരക്ഷിക്കേണ്ടതുണ്ട്'- പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു എന്ന് അബ്ദുറഹ്മാൻ രണ്ടത്താണി

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു രണ്ടത്താണിയുടെ വിവാദ പ്രസ്താവന

MediaOne Logo

Web Desk

  • Updated:

    2022-12-13 10:44:12.0

Published:

13 Dec 2022 10:40 AM GMT

പാഠ്യപദ്ധതി പരിഷ്‌കരണത്തെ എതിർക്കുന്നില്ല, മതപരമായ വിശ്വാസം സംരക്ഷിക്കേണ്ടതുണ്ട്- പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു എന്ന് അബ്ദുറഹ്മാൻ രണ്ടത്താണി
X

കണ്ണൂർ: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി. പാഠ്യപദ്ധതി പരിഷ്‌കരണത്തെ എതിർക്കുന്നില്ല. എന്നാൽ മതപരമായ വിശ്വാസം കൂടി സംരക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ലീഗ് നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും രണ്ടത്താണി മീഡിയവണിനോട് പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണിയുടെ വിവാദ പ്രസ്താവന. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി സ്വയംഭോഗവും സ്വവർഗരതിയും സംബന്ധിച്ച വിഷയങ്ങൾ പഠിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ആൺ, പെൺ ഭേദമില്ലാതെ ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ നാടിന്റെ സംസ്‌കാരം നശിക്കുമെന്നും രണ്ടത്താണി പറഞ്ഞു.

തുല്യത മാത്രമല്ല, മതവിശ്വാസം സംരക്ഷിക്കാനും ഭരണഘടന നിർദേശിക്കുന്നുണ്ട്. സ്വതന്ത്ര ലൈംഗികത കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തിക വീക്ഷണമാണ്. ഇത്തരം വീക്ഷണം കലാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകാനാണ് സർക്കാർ ശ്രമിച്ചതെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.

TAGS :

Next Story