ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്താനായില്ല; പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്
അസഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു
ആലുവ: എറണാകുളം ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ ആറു വയസുകാരിക്കായി തിരച്ചിൽ തുടരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയ അസം സ്വദേശിയായ അസഫാക് ആലത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുട്ടി എവിടെയാണെന്ന് സംബന്ധിച്ച് ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
മദ്യലഹരിയിൽ ആയിരുന്നു ഇയാൾ എന്നാണ് പൊലീസ് നൽകുന്ന വിവരം.ചോദ്യങ്ങള്‍ക്കൊന്നും ഇയാള്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. രാവിലെ ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കി.
ബിഹാർ സ്വദേശികളായ ദമ്പതികളുടെ ആറു വയസ്സുള്ള മകളെയാണ് ഇന്നലെ വൈകിട്ട് മൂന്നര മുതൽ കാണാതായത്. ഇവരുടെ വീടിൻ്റ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ അസം സ്വദേശിയായ അസഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവർ താമസിക്കുന്ന വീടിന്റെ മുകളിലിൽ താമസിക്കാൻ ബിഹാർ സ്വദേശി എത്തിയത്. ആലുവ ഗാരേജ് റോഡിന് സമീപത്തുളള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇയാൾ കെ.എസ്.ആർ.ടി.സി ബസിലേക്ക് കുട്ടിയെ കയറ്റുന്നത് കണ്ടു എന്ന് നാട്ടുകാർ അറിയിച്ചെന്നും പൊലീസ് പറയുന്നു.
Adjust Story Font
16