പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ; നാല് പേർ അറസ്റ്റിൽ
ഈ മാസം ഏഴിന് തട്ടിക്കൊണ്ടുപ്പോയ ഷാഫിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല
കോഴിക്കോട്: താമരശേരിയിൽ പ്രവാസിയായ ഷാഫിയെ തട്ടിക്കൊണ്ടുപോയകേസിൽ നാല് പേർ അറസ്റ്റിൽ. കാസർകോഡ് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഷാഫിയെ തട്ടിക്കൊണ്ട് പോവുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻ പൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘത്തിലുള്ളവരും കാർ വാടകക്കെടുത്ത് നൽകിയ ആളുമാണ് അറസ്റ്റിലായതെന്നാണ് വിവരം. ഈ മാസം ഏഴിന് തട്ടിക്കൊണ്ടുപ്പോയ ഷാഫിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഷാഫിയെ തട്ടിക്കൊണ്ടുപോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. . വെള്ള സ്വിഫ്റ്റ് കാറിലാണ് പ്രതികളെത്തിയത്.
ഷാഫിയുടെ ഭാര്യ സനിയ്യയെയും തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. 80 കോടി രൂപ വില വരുന്ന 325 കിലോ സ്വർണം താനും സഹോദരനും വിദേശത്ത് നിന്ന് കൊണ്ടുവന്നിരുന്നും ഈ സ്വർണത്തിനായാണ് തന്നെ തട്ടിക്കൊണ്ടുവന്നതെന്നും ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു.സഹോദരൻ നൗഫലാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്ന് ഷാഫി പറയുന്ന വീഡിയോയും കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.ഇസ്‌ലാം മതവിശ്വാസപ്രകാരം പെൺകുട്ടികളുള്ളവർ മരിച്ചാൽ സ്വത്ത് മുഴുവൻ സഹോദരന് ലഭിക്കുമെന്നും ഇതിനുവേണ്ടി സഹോദരൻ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നുമാണ് പുറത്തുവന്ന വിഡിയോയിൽ ഷാഫി ആരോപിച്ചത്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സഹോദരൻ നൗഫലും രംഗത്തെത്തിയിരുന്നു.. തട്ടിക്കൊണ്ടുപോയതിനു പിന്നിൽ താനാണെന്ന വാദം ഷാഫിയെ കൊണ്ട് പറയിപ്പിച്ചതാണെന്നും തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കൊടുവള്ളി സ്വദേശി സാലിയാണെന്നും നൗഫൽ മീഡിയവണിനോട് പറഞ്ഞിരുന്നു. താനും ഷാഫിയും തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്നും നിലവിലെ പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി രാജകുടുംബത്തിന്റെ സ്വർണം കടത്തി എന്നത് കെട്ടുകഥയാണെന്നും പറഞ്ഞു. സാലി മാത്രമാണ് തങ്ങളോട് ശത്രുതയുള്ള ഏക ആളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16