'അഭിരാമിയെ കടിച്ചത് വളർത്തുനായ, മുറിവുകൾ കഴുകിച്ചത് അച്ഛനെ കൊണ്ട്'; ഗുരുതര ആരോപണവുമായി കുടുംബം
'മറ്റ് ആശുപത്രികളിലേക്ക് ചികിത്സക്ക് കൊണ്ടു പോകാൻ അനുവദിച്ചില്ല'
പത്തനംതിട്ട: പേ വിഷബാധയേറ്റ് മരിച്ച അഭിരാമിയെ കടിച്ചത് വളർത്തുനായയാണെന്ന് കുടുംബം. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മൂലം ചികിത്സ വൈകിയെന്നും കുടുംബം ആരോപിച്ചു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാൻ ജനറൽ ആശുപത്രി ജീവനക്കാർ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ആഗസ്റ്റ് 13 ന് രാവിലെ നായയുടെ കടിയേറ്റ അഭിരാമിയെ ആദ്യം പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. അവിടെ നിന്ന് കാര്യമായ പരിചരണം കിട്ടിയില്ലെന്നാണ് അമ്മ പറയുന്നത്. വളർത്തുനായയാണ് കടിച്ചതെന്നും അമ്മ പറയുന്നത്.
കോവിഡ് പരിശോധനാഫലം വരാതെ പരിശോധിക്കില്ലെന്ന് ജീവനക്കാർ പറഞ്ഞു. കോട്ടയം ഐ.സി.എച്ച് ആശുപത്രിയിൽ നിന്നും പുണെ വൈറോളജി ലാബിലേക്കയക്കാൻ തങ്ങളെ ഏൽപ്പിച്ച സാമ്പിളുകൾ പിന്നീട് തിരിച്ച് വാങ്ങിയതായും ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് സാമ്പിളുകൾ തിരിച്ചു വാങ്ങിയാണ് ആശുപത്രിക്കാർ തന്നെയാണ് പൂനെയിലേക്ക് അയച്ചത്. നിരവധി വളർത്തു മൃഗങ്ങൾക്കും പേവിഷബാധയുള്ള നായയുടെ കടിയേറ്റിട്ടുണ്ട്. കടിയേറ്റ പല മൃഗങ്ങളും ചത്തിട്ടും ആരോഗ്യ വകുപ്പ് അധികൃതർ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം ആരോപിച്ചു.
Adjust Story Font
16