Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ മന്ത്രി എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

എ.സി മൊയ്തീനെ ഇ.ഡി ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.

MediaOne Logo

Web Desk

  • Published:

    23 Aug 2023 5:05 AM

AC Moideen
X

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി മൊയ്തീനെതിരെ നടപടിയുമായി ഇ.ഡി. രണ്ട് ബാങ്കുകളിലുള്ള സ്ഥിരനിക്ഷേപം മരവിപ്പിച്ചു. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. എ.സി മൊയ്തീനെ ഇ.ഡി ഉടൻ ചോദ്യം ചെയ്യും.

ചൊവ്വാഴ്ച രാവിലെ 7.30ന് തുടങ്ങിയ ഇ.ഡി റെയ്ഡ് ഇന്ന് പുലർച്ചെ 5.15നാണ് അവസാനിച്ചത്. റെയ്ഡ് 22 മണിക്കൂറോളം നീണ്ടു. ബോധപൂർവമായ ആസൂത്രണത്തിന്റെ ഭാഗമാണ് പരിശോധന എന്നായിരുന്നു എ.സി മൊയ്തീന്റെ പ്രതികരണം. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story