ഇടപ്പള്ളിയിൽ വാഹനാപകടം; ശബരിമല തീർഥാടകൻ ഉൾപ്പെടെ 12 പേർക്ക് പരിക്ക്
ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം
കൊച്ചി ഇടപ്പള്ളിയിൽ നടന്ന വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ ഉൾപ്പെടെ 12 പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ബസ് പിക്ക് അപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ എട്ടുമണിയോടെ ഇടപ്പളളി സിഗ്‌നൽ ജങ്ഷനിലാണ് അപകടം ഉണ്ടായത്.
പറവൂരിൽ നിന്ന് എറണാകുളം ജെട്ടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണം. നിയന്ത്രണം വിട്ട ബസ് മിനി വാനിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ മിനിവാൻ തൊട്ടുമുമ്പിലുണ്ടായിരുന്ന ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലറിലിടിക്കുകയും ട്രാവലർ തൊട്ടടുത്തുളള ബൈക്കിലിടിക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിന് ശേഷം ഏറെ നേരെ ഗതാഗത തടസം ഉണ്ടായി. അപകടത്തിൽപ്പെട്ട വാഹനം മാറ്റിയതിന് ശേഷമാണ് ഗതാഗത തടസം ഒഴിവാക്കിയത്.
Next Story
Adjust Story Font
16