Quantcast

മഹീന്ദ്ര ഷോറൂമിൽ അപകടം; തൊഴിലാളി മരിച്ചു

ഷോറൂമിൻ്റെ ഭിത്തിയടക്കം തകർത്താണ് കാർ മുന്നോട്ട് നീങ്ങിയത്.

MediaOne Logo

Web Desk

  • Published:

    8 Nov 2023 3:40 PM

മഹീന്ദ്ര ഷോറൂമിൽ അപകടം; തൊഴിലാളി മരിച്ചു
X

ആലപ്പുഴ: മഹീന്ദ്ര ഷോറൂം അപകടത്തിൽ തൊഴിലാളി മരിച്ചു. സർവീസ് സെൻ്ററിൽ ജീപ്പ് കഴുകുന്നതിനിടെയാണ് അപകടം.


തലവടി സ്വദേശി യദുവാണ് മരിച്ചത്. സർവീസ് കഴിഞ്ഞ ശേഷം വണ്ടി ഗിയറിൽ ആണെന്നറിയാതെ സ്റ്റാർട്ട് ചെയ്തപ്പോള്‍ തൊട്ടു മുന്നിലുണ്ടായിരുന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു.


വണ്ടി മുന്നോട്ടെടുത്തത് കണ്ട രണ്ടു പേർ പെട്ടെന്ന് മാറിയതിനാൽ രക്ഷപ്പെട്ടു. ഷോറൂമിൻ്റെ ഭിത്തിയടക്കം തകർത്താണ് കാർ മുന്നോട്ട് നീങ്ങിയത്.


TAGS :

Next Story