Quantcast

എരുമേലിയിലെ വാഹനാപകടം; സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-17 05:50:07.0

Published:

17 Dec 2022 5:49 AM GMT

എരുമേലിയിലെ വാഹനാപകടം; സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
X

കൊച്ചി: എരുമേലിയിൽ ഇന്നലെയുണ്ടായ അപകടത്തെക്കുറിച്ച് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സ്വമേധയാ ഇടപെട്ടാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. കോടതി നിർദേശങ്ങൾ പാലിക്കുന്നില്ലേ എന്ന് സർക്കാരിനോട് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ചോദിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില എങ്ങനെയുണ്ടെന്ന ചോദ്യത്തിന് രണ്ടുപേരുടെ നില ഗുരുതരാമെന്നാണ് സർക്കാർ മറുപടി നൽകിയത്. ഉച്ചക്ക് രണ്ട് മണിക്ക് വിഷയം വീണ്ടും പരിഗണിക്കും.

മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് 3.15ഓടെയായിരുന്നു അപകടമുണ്ടായത്. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇറക്കത്തില്‍ നിയന്ത്രണംപോയ വാഹനം ക്രാഷ് ബാരിയര്‍ തകര്‍ത്ത് 20 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തുവയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. ചെന്നൈ താംബരം സ്വദേശി രാമുവിന്റെ മകൾ സംഘമിത്രയാണ് മരിച്ചത്.

വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച സംഘമിത്രയുടെ പിതാവ് രാമു ഉള്‍പ്പെടെ ഒൻപതു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒമ്പതുപേരെ എരുമേലി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.

TAGS :

Next Story