Quantcast

ബൈക്കിടിച്ച് റോഡില്‍ വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി; ദാരുണാന്ത്യം

തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തുവാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    21 July 2024 8:21 AM GMT

accident,thiruvananthapuram,latest malayalam news,വാഹനാപകടം,തിരുവനന്തപുരം
X

തിരുവനന്തപുരം: വാഹനാപകടത്തിൽപെട്ട് റോഡിൽ വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തുവാണ് (23) മരിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡിൽ വീഴുകയായിരുന്നു. തൊട്ട് പിന്നാലെ വന്ന ആംബുലൻസ് അനന്തുവിന് മേൽ കയറിയിറങ്ങുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story