Quantcast

കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; നാലു പേര്‍ മരിച്ചു

ആഴമേറിയ കിണറില്‍ ഓക്സിജന്‍ ലഭ്യതക്കുറവു കാരണം തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

MediaOne Logo

Web Desk

  • Updated:

    2021-07-15 08:49:47.0

Published:

15 July 2021 7:30 AM GMT

കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; നാലു പേര്‍ മരിച്ചു
X

കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാലു മരണം. ശ്വാസം കിട്ടാതെ നാലു തൊഴിലാളികള്‍ കിണറില്‍ കുടുങ്ങുകയായിരുന്നു. രാജൻ (35), സോമരാജൻ (54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയർഫോഴ്​സ്​ ഉദ്യേഗസ്ഥനും കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്.

ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നിനിടയിലായിരുന്നു അപകടം. കൊല്ലം പെരുമ്പുഴ കോവിൽമുക്കിൽ ഇന്ന്​ 11.30 ഓടെയാണ് സംഭവം. ആഴമേറിയ കിണറില്‍ ഓക്സിജന്‍ ലഭ്യതക്കുറവു കാരണം തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ഇടുങ്ങിയ കിണറിൽ ആദ്യം ഒരാളാണ് ഇറങ്ങിയത്. ഇദ്ദേഹത്തെ കാണാതായപ്പോഴാണ് മറ്റുള്ളവര്‍ ഓരോരുത്തരായി കിണറിലിറങ്ങിയതെന്നാണ് വിവരം.​ അഗ്നിശമന സേന നാലുപേരെയും പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെത്തിക്കു​മ്പോൾ തൊഴിലാളികളെല്ലാം അബോധാവസ്​ഥയിലായിരുന്നു.

TAGS :

Next Story