Quantcast

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകര്‍ മതിയായ യോഗ്യതയില്ലാത്തവരെന്ന് സി.എ.ജി റിപ്പോർട്ട്

യോഗ്യതയില്ലാത്ത അധ്യാപകർ സര്‍ക്കാര്‍ കോളേജുകളിൽ വരെ പ്രവർത്തിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    1 Oct 2021 1:49 AM GMT

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകര്‍ മതിയായ യോഗ്യതയില്ലാത്തവരെന്ന് സി.എ.ജി റിപ്പോർട്ട്
X

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകര്‍ മതിയായ യോഗ്യതയില്ലാത്തവരെന്ന് സി.എ.ജി റിപ്പോർട്ട്. യോഗ്യതയില്ലാത്ത അധ്യാപകർ സര്‍ക്കാര്‍ കോളേജുകളിൽ വരെ പ്രവർത്തിക്കുന്നുണ്ട്. എ. ഐ.സി.ടി.ഇ 2019ൽ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡം മറികടന്ന് സ്ഥാനക്കയറ്റം നൽകിയതാണ് ഉന്നത തസ്തികകളിൽ യോഗ്യതയില്ലാത്തവരുടെ നിയമനത്തിന് കാരണമായത്.

മതിയായ യോഗ്യതയില്ലാത്ത അധ്യാപകരെ ഉന്നത ശ്രേണികളിൽ നിയമിച്ചത് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം തകർക്കുന്നുവെന്ന വിമർശം ശക്തമായിരുന്നു. ഇതിനിടെയാണ് ആവശ്യമായ യോഗ്യതകളില്ലാത്ത അധ്യാപകരെ സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. പ്രിന്‍സിപ്പൽ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്ന 961 അധ്യാപകർക്ക് എ.ഐ.സി.ടി.ഇ നിശ്ചയിച്ച യോഗ്യതയില്ല. ഇതിൽ 664 പേർ അസോസിയേറ്റ് പ്രൊഫസര്‍മാര്‍രാണ്. യോഗ്യതയില്ലാതെ പ്രൊഫസറായത് 293 പേർ.

സംസ്ഥാനത്തെ 4 എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും മതിയായ യോഗ്യതയില്ല. യോഗ്യതയില്ലാത്ത അധ്യാപകരിൽ 93 പേർ സർക്കാർ എഞ്ചിനീയറിങ് കോളജുകളിൽ ജോലി ചെയ്യുന്നവരാണ്. 49 അധ്യാപകർ എയ്ഡഡ് കോളജുകളിലും. സ്വാശ്രയ കോളജുകളിലെ യോഗ്യതയില്ലാത്ത അധ്യാപകരുടെ എണ്ണം ഞെട്ടിക്കുന്നതാണ് - ആകെ 750 പേർ. സി.എ.ജി റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ യോഗ്യതാ വിവരങ്ങൾ രേഖാമൂലം സമർപിക്കണമെന്ന് സാങ്കേതിക സർവകലാശാല പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.



TAGS :

Next Story