കൊല്ലത്തും യുപിഐ ഇടപാടിലൂടെ പണം സ്വീകരിച്ച വ്യാപാരിയുടെ അക്കൗണ്ട് മരവിപ്പിച്ചു
കായ്ക്കലിൽ ബേക്കറി നടത്തുന്ന അർഷാദിന്‍റെ എസ്.ബി.ഐ അക്കൗണ്ടാണ് മരവിപ്പിച്ചത്
അര്‍ഷാദ്
കൊല്ലം: കൊല്ലത്തും യുപിഐ ഇടപാടിലൂടെ പണം സ്വീകരിച്ച വ്യാപാരിയുടെ അക്കൗണ്ട് മരവിപ്പിച്ചു. കായ്ക്കലിൽ ബേക്കറി നടത്തുന്ന അർഷാദിന്‍റെ എസ്.ബി.ഐ അക്കൗണ്ടാണ് മരവിപ്പിച്ചത്. ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ആൾ അര്‍ഷാദിന്‍റെ അക്കൗണ്ടിലേക്ക് 500 രൂപ അയച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ബാങ്കിന്‍റെ വിശദീകരണം.
കഴിഞ്ഞ ഏഴ് വർഷമായി കടയ്ക്കലിൽ ഗ്രാൻഡ് സ്റ്റാർ എന്ന പേരിൽ ബേക്കറി നടത്തുകയാണ് അർഷാദ്. നാട്ടിൻപുറങ്ങളിൽ ഡിജിറ്റൽ പണമിടപാട് പ്രചാരം നേടിയത് മുതൽ തന്നെ അർഷാദിന്‍റെ ബേക്കറിയിലും ഫോണ്‍പേ ഉള്‍പ്പടെ യുപിഐ വഴി പണം ഇടപാട് നടത്താനുള്ള സൗകര്യം ഉണ്ട്. അങ്ങനെയിരിക്കെ കഴിഞ്ഞ നവംബർ ഏഴിന് തട്ടത്ത് മല എസ്.ബി.ഐ ബ്രാഞ്ചിലുള്ള തന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതായി അർഷാദിന്‍റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. കാര്യങ്ങൾ തിരക്കി എത്തിയ അർഷാദ് ഞെട്ടി.
നിരവധി തവണ ബാങ്കിൽ കയറിഇറങ്ങിയെങ്കിലും അധികൃതർ കൈ മലർത്തി. ആരാണ് പണം അയച്ചതെന്നോ എന്നാണ് പണം അയച്ചതെന്നോ ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് അർഷാദിനും വ്യക്തതയില്ല.
Adjust Story Font
16