Quantcast

'വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീൻ അതിരൂപത അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു'; ആരോപണവുമായി ബിഷപ് തോമസ് ജെ നെറ്റോ

പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് ഇക്കാര്യം ബിഷപ്പ് അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-04-22 04:32:31.0

Published:

22 April 2024 4:17 AM GMT

Accounts of Latin Archdiocese frozen after Vizhinjam strike; Bishop Thomas J. Neto with the accusation
X

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ് തോമസ് ജെ നെറ്റോ. പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് ഇക്കാര്യം ബിഷപ്പ് അറിയിച്ചത്. മിഷൻ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുപോലും സ്വീകരിക്കാൻ കഴിയുന്നില്ലെന്ന് വിമർശനം. അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്ന് ബിഷപ്പ് പരോക്ഷമായി വിമർശിച്ചു. സംസ്ഥാന പോലീസിന്റെ റിപ്പോർട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്ന് ലത്തീൻ അതിരൂപത.

വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്.ആർ.സി.എ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. നല്ലിടയൻ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സർക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിശ്വാസികളെ സഭയുടെ സാമ്പത്തിക അവസ്ഥ അറിയിക്കാൻ വേണ്ടിയാണ് സർക്കുലർ എന്നാണ് സഭയുടെ വിശദീകരണം.



TAGS :

Next Story