Quantcast

ദലിത് യുവാവിനെ പള്ളിമുറ്റത്ത് വിവസ്ത്രനാക്കി മർദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

പള്ളിയിലെ സുരക്ഷാ ജീവനക്കാരാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    19 Oct 2023 4:58 AM GMT

accused arrested in beating up a dalit youth in the church yard
X

കൊച്ചി: കോതമംഗലം മാർ ബസേലിയോസ് ചെറിയ പള്ളി പെരുന്നാളിനിടെ ദലിത് യുവാവിനെ മർദിച്ച പ്രതികൾ പിടിയിൽ. പള്ളിയിലെ സുരക്ഷാ ജീവനക്കാരാണ് പിടിയിലായത്. ദലിത് യുവാവിനെ പള്ളിമുറ്റത്ത് വിവസ്ത്രനാക്കി മർദിച്ച വാർത്ത മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്. സംഭവം നടന്ന് 15 ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.

ഇടുക്കി സ്വദേശിയായ ഷാജി, കൊല്ലം സ്വദേശിയായ പ്രതീഷ്, കോട്ടയം സ്വദേശിയായ സജീവ്, കോതമംഗലം സ്വദേശികളായ സിജുമോൻ, സജിമോൻ എന്നിവരാണ് പിടിയിലായത്. മർദനമേറ്റ ബിനോയിയുടെ അമ്മ പരാതി നൽകി 13 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല.

TAGS :

Next Story