റേഡിയോ ജോക്കി രാജേഷ് വധക്കേസ്: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം
ഒന്നാംപ്രതി അബ്ദുൽ സത്താറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല
രാജേഷ് കുമാര്‍
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തംതടവ് ശിക്ഷ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി എന്നിവർക്കാണ് തിരുവനന്തപുരം സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികൾ രണ്ടു ലക്ഷം രൂപ വീതം പിഴയൊടുക്കണം.
കേസിലെ ഒന്നാംപ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയയാളുമായ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.ഇയാളെ കൈമാറാനുള്ള കത്ത് പോലീസ് എംബസി മുഖേന കൈമാറി. അബ്ദുൽ സത്താറിന് സഞ്ചാര വിലക്ക് ഏർപ്പെടുത്തിയതിനാൽ ഖത്തറിൽ നിന്ന് രക്ഷപ്പെടാനാകില്ല.കേസിലെ രണ്ടും മൂന്നും പ്രതികളായ അലിഭായ് എന്ന മുഹമ്മദ് സാലിഹും കായംകുളം അപ്പുണ്ണിയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. നാലു മുതൽ 12 വരെയുള്ള പ്രതികളെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു
തിരുവനന്തപുരം മടവൂർ സ്വദേശിയായ രാജേഷ് കുമാറിനെ 2018 മാർച്ച് 27നാണ് കൊലപ്പെടുത്തിയത്.പുലർച്ചെ രണ്ടരയോടെയാണ് തിരുവനന്തപുരം മടവൂർ ജംഗ്ഷനിലെ റിക്കാർഡിങ് സ്റ്റുഡിയോയിൽ വെച്ച് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് പരിക്കേറ്റിരുന്നു.
Adjust Story Font
16