Quantcast

പീഡനക്കേസിലടക്കം 9 ക്രിമിനൽ കേസുകളിൽ പ്രതി; സി.ഐ പി.ആർ സുനുവിനെ പിരിച്ചുവിട്ടു

പിരിച്ചുവിടൽ തടയണമെന്ന് ആവശ്യപ്പെട്ട് സുനു നേരത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-09 08:44:37.0

Published:

9 Jan 2023 8:36 AM GMT

പീഡനക്കേസിലടക്കം 9 ക്രിമിനൽ കേസുകളിൽ പ്രതി; സി.ഐ പി.ആർ സുനുവിനെ പിരിച്ചുവിട്ടു
X

തിരുവനന്തപുരം: പീഡനക്കേസിലടക്കം 9 ക്രിമിനൽ കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനുവിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് തീരുമാനം. ഡി.ജി.പി അനിൽകാന്ത് സുനുവിനെ പിരിച്ചുവിട്ടതായി ഉത്തരവിറക്കി.

15 തവണ വകുപ്പ് തല നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ സുനു. പിരിച്ചുവിടുന്നതിന് മുന്നോടിയായി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സുനു തയ്യാറായിരുന്നില്ല. പിന്നീട് ഓൺലൈൻ ഹിയറിങ്ങിന് ഹാജരാവാൻ ഡി.ജി.പി നിർദേശിക്കുകയായിരുന്നു. താൻ കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാൻ സാവകാശം നൽകണമെന്നും സുനു ഡി.ജി.പിയോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് സുനുവിനെ പിരിച്ചുവിട്ടതായി ഡി.ജി.പി ഉത്തരവിറക്കിയത്. പിരിച്ചുവിടൽ തടയണമെന്ന് ആവശ്യപ്പെട്ട് സുനു നേരത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ സുനുവിന്റെ ആവശ്യം തള്ളി ട്രിബ്യൂണൽ ഉത്തരവിറക്കുകയായിരുന്നു.

തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ മൂന്നാംപ്രതിയാണ് സുനു. കേസുമായി ബന്ധപ്പെട്ട് സുനുവിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. തൃക്കാക്കരയിലെ വീട്ടിൽവച്ചും കടവന്ത്രയിൽ വെച്ചും സി.ഐ അടക്കമുള്ളവർ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി.കേസിൽ മൊത്തം പത്ത് പ്രതികളാണുള്ളത്.


TAGS :

Next Story