Quantcast

കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

സംഭവം നടന്നു രണ്ടു മാസമാകുമ്പോഴാണ് പ്രതിയെ പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2023-11-14 04:40:49.0

Published:

14 Nov 2023 4:30 AM GMT

Accused in the case of trying to rape a Telangana woman in Kuttiyadi arrested
X

കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മയിലാണ് അറസ്റ്റിലായത്. സെപ്റ്റംബർ പതിനാറിനാണ് തെലങ്കാന സ്വദേശിയായ യുവതിക്കു നേരെ കുറ്റ്യാടിയിലെ ഭർതൃ വീട്ടിൽ വെച്ചു പീഡന ശ്രമമുണ്ടായത്. ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തിയയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കേസന്വേഷണം കാര്യക്ഷമമല്ലെന്ന് അതിക്രമത്തിനിരയായ യുവതിയും കുടുംബവും നേരത്തെ മീഡിയ വണ്ണിനോട് പങ്കു വെച്ചിരുന്നു. സംഭവം നടന്നു രണ്ടു മാസമാകുമ്പോഴാണ് പ്രതിയെ പിടികൂടിയത്.

TAGS :

Next Story