എൻ.എം വിജയൻ്റെ ആത്മഹത്യ; മുന്‍കൂർ ജാമ്യത്തിനായി ശ്രമമാരംഭിച്ച് ഐ.സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികൾ, പൊലീസ് പിടിയിലാകും മുമ്പ് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്
വയനാട്: എൻ.എം വിജയൻ്റെ മരണത്തിൽ പ്രതിചേർത്തതോടെ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണൻ അടക്കമുള്ളവർ മുൻകൂർ ജാമ്യത്തിന് ശ്രമങ്ങളാരംഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികൾ, പൊലീസ് പിടിയിലാകും മുമ്പ് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഐ.സി ബാലകൃഷ്ണന് പുറമെ ഡിസിസി പ്രസിഡന്‍റ് എൻ .ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാക്കളായ കെ.കെ ഗോപിനാഥൻ, മരിച്ചു പോയ പി.വി ബാലചന്ദ്രൻ എന്നിവരാണ് പ്രതികൾ.
വിജയന്‍റെ കത്തിന്‍റെ വെളിച്ചത്തിലാണ് പൊലീസ് കേസെടുത്തതെങ്കിലും കത്ത് വിജയൻ്റേതാണ് എന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല. കയ്യക്ഷര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനയിൽ ഇത് തെളിയിക്കപ്പെടും മുമ്പ് നേതാക്കളെ പ്രതിചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് പ്രതികരണം.
Next Story
Adjust Story Font
16