ബാങ്കുകാർ കബളിപ്പിച്ചെന്നാരോപണം: ഇസാഫ് ബാങ്കിന് മുന്നിൽ രാത്രി കുഞ്ഞുമായി പ്രതിഷേധിച്ച് യുവതി
എളമരക്കര സ്വദേശിനി നിഷയും നാല് വയസുള്ള കുഞ്ഞുമാണ് ഉപരോധം നടത്തുന്നത്
ആലുവ: വായ്പാ കുടിശിക തീർക്കുന്നതിന്റ പേരിൽ ബാങ്കുകാർ കബളിപ്പിച്ചെന്നാരോപിച്ച് എറണാകുളം ആലുവയിൽ യുവതിയുടെ പ്രതിഷേധം. എളമരക്കര സ്വദേശിനി നിഷയും നാല് വയസുള്ള കുഞ്ഞുമാണ് ഉപരോധം നടത്തുന്നത്. ആലുവയിലെ ഇസാഫ് ബാങ്കിന് മുന്നിലാണ് രാത്രി വൈകിയും തുടരുന്ന സമരം.
നേരത്തേ 16 പവൻ സ്വർണം ബാങ്കിൽ പണയം വച്ചിരുന്നു. ഇത് തിരിച്ചെടുക്കാൻ ചെന്നപ്പോൾ 5.45 ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കാൻ ബാങ്ക് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പൈസ അടച്ചെങ്കിലും മുമ്പ് നിഷയെടുത്ത വായ്പയുടെ കുടിശികയായ 50000 രൂപ കൂടി അടയ്ക്കാതെ സ്വർണം തരില്ലെന്ന് ബാങ്ക് അറിയിക്കുകയായിരുന്നു. തുടർന്നാണ് ബാങ്കിന് മുന്നിൽ നിഷ പ്രതിഷേധമാരംഭിച്ചത്.
ഇരുവരും തമ്മിൽ അനുനയശ്രമങ്ങൾക്കായി പൊലീസ് ശ്രമിച്ചെങ്കിലും 50000 രൂപ കൂടി അടയ്ക്കാതെ സ്വർണം തരില്ലെന്ന നിലപാടിലാണ് ബാങ്ക്.
Next Story
Adjust Story Font
16