കുറ്റം സമ്മതിക്കാൻ പൊലീസ് മര്‍ദ്ദിച്ചിരുന്നു,ആത്മഹത്യാ പ്രേരണയല്ല; വിനായകന്‍റെ മരണത്തിൽ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസിൽ തുടരന്വേഷണം നടത്തിയത്
തൃശൂര്‍: തൃശൂർ ഏങ്ങണ്ടിയൂരിലെ വിനായകന്‍റെ മരണത്തിൽ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പിടിച്ചുപറിക്കേസിൽ കുറ്റം സമ്മതിക്കാൻ വിനായകനെ പൊലീസ് മർദിച്ചിരുന്നുവെന്നും ഇത് ആത്മഹത്യാ പ്രേരണ അല്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്.
ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസിൽ തുടരന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവിഎസ്പി വി.എ. ഉല്ലാസ് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
2017 ജൂലൈ 18നാണ് വിനായകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസ് മാത്രമായിരുന്നു മരണസമയത്ത് വിനായകന്റെ പ്രായം. ഒരു സുഹൃത്തിനൊപ്പം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത വിനായകനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് പൊലീസിന്റെ പീഡനത്തെത്തുടർന്നാണെന്ന് പിന്നീട് ബന്ധുക്കൾ ആരോപിച്ചിരുന്നു. വിനായകന് ജനനേന്ദ്രയത്തിലടക്കം മർദനമേറ്റതായി വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഈ സഹാചര്യത്തിൽ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. തുടർന്ന് വിനായകന്റെ പിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
Adjust Story Font
16