Quantcast

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതി പിടിയിൽ

പ്രതി ഒളിച്ചിരുന്നത് മെഡിക്കൽ കോളേജിന് സമീപത്തെ മരത്തിൻ്റെ ചുവട്ടിൽ

MediaOne Logo

Web Desk

  • Published:

    11 Oct 2024 9:54 AM GMT

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതി പിടിയിൽ
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതിയെ പിടികൂടി. കാഞ്ഞിരംകുളം പുല്ലുവിള സ്വദേശി വിനുവാണ് പിടിയിലായത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് ചികിത്സക്ക് എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്.

ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഇയാളെ മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിച്ചത്. മെഡിക്കൽ കോളേജിൽ പ്രതികളുടെ ചികിത്സയ്ക്കായി പ്രത്യേക സെല്ല് തന്നെയുണ്ട്. ഇവിടെ നിന്നാണ് പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഇയാൾ പുറത്തുചാടിയത്.

തുടർന്ന് പൊലീസ് ന​ഗരത്തിലുടനീളം പരിശോധന നടത്തിയിരുന്നു. ഏറെ നേരത്തെ തിരച്ചലിനുശേഷം ഇയാളെ മെഡിക്കൽ കോളേജിലെ സെല്ലിന് സമീപമുള്ള മരത്തിൻ്റെ ചുവട്ടിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നാണ് ജയിൽ അധികൃതർ ഇയാളെ പിടികൂടിയത്.

TAGS :

Next Story