Quantcast

ചിറ്റൂരിലെ ആസിഡ് ഗ്രാമങ്ങളിലെ ദുരവസ്ഥ; സ്വമേധയാ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    12 July 2022 1:37 AM GMT

ചിറ്റൂരിലെ ആസിഡ് ഗ്രാമങ്ങളിലെ ദുരവസ്ഥ; സ്വമേധയാ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
X

കൊല്ലം: ചിറ്റൂർ ആസിഡ് ഗ്രാമങ്ങളിലെ ദുരവസ്ഥയിൽ സംസ്ഥാന മനുഷാവകാശ കമ്മീഷന്റെ ഇടപെടൽ. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. വർഷങ്ങളായി ആസിഡ് ജലത്തിന് നടുവിൽ കഴിയുന്നവരുടെ ജീവിതം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

ചവറ കെഎംഎംഎൽ പിഗ്മെന്റ് പ്ലാന്റിൽ നിന്നും പുറത്തേക്ക് വരുന്ന രാസമാലിന്യം ചിറ്റൂർ, കളരി, പന്മന പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാ ക്കിയിട്ട് ഒരു പതിറ്റാണ്ടായി. അഞ്ഞൂറിലധികം കുടുംബങ്ങളാണ് ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നത്. 180 ഏക്കറുള്ള ഈ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല.

കഴിഞ്ഞയാഴ്ച സ്ഥലം സന്ദർശിച്ച മീഡിയവൺ ടീം ജനങ്ങൾ നേരിടുന്ന പ്രശ്‌നം വിശദമായി പുറത്തു കൊണ്ടു വന്നിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. കമ്മിഷൻ അംഗം വി.കെ ബീനാ കുമാരി സ്വമേധയാ കേസെടുക്കുകയായിരുന്നു. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.

TAGS :

Next Story