തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാര്‍: നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു
കുണ്ടറ ബോബാക്രമണ കേസുമായി തനിക്ക് ബന്ധമില്ലെന്ന് പ്രിയങ്ക മൊഴി നൽകി.
തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടി പ്രിയങ്കയെ ചാത്തന്നൂർ പൊലീസ് ചോദ്യം ചെയ്തു. തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറാണെന്ന് പ്രിയങ്ക പൊലീസിന് മൊഴി നൽകി.
അരൂരിൽ ഡി.എസ്.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നടി പ്രിയങ്കയും മുൻ മന്ത്രി മേഴ്സി കുട്ടിയമ്മയ്ക്ക് എതിരെ കുണ്ടറയിൽ മത്സരിച്ച ഇ.എം.സി.സി ഡയറക്ടർ ഷിജു എം. വർഗീസും ഒരേ പാർട്ടിയിലാണ് ജനവിധി തേടിയത്. കുണ്ടറ ബോംബാക്രമണ കേസിൽ ഷിജു മുഖ്യപ്രതിയായതോടെയാണ് ഡി.എസ്.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയെ ചാത്തന്നൂർ പൊലീസ് ചോദ്യം ചെയ്തത്.
തന്നെ സ്ഥാനാര്‍ഥിയാക്കിയതും തെരഞ്ഞെടുപ്പു ചെലവുകള്‍ വഹിച്ചതും വിവാദ ദല്ലാള്‍ നന്ദകുമാറാണെന്ന് പ്രിയങ്ക പൊലീസിനോട് പറഞ്ഞു. ബോബാക്രമണ കേസുമായി തനിക്ക് ബന്ധമില്ലെന്നും പ്രിയങ്ക മൊഴി നൽകിയിട്ടുണ്ട്. നന്ദകുമാര്‍ ഡി.എസ്.ജെ.പിയ്ക്ക് പണം നല്‍കിയത് സ്വന്തം നിലയിലാണോ, മറ്റാരുടെയെങ്കിലും ഇടനിലക്കാരന്‍ എന്ന നിലയിലാണോ എന്നതാകും ഇനി അന്വേഷണ വിധേയമാവുക.
Adjust Story Font
16