ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ ശിക്ഷാ നടപടി; സിറോ മലബാർ സഭ
അനാവശ്യ പരസ്യപ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
കൊച്ചി: ഏകീകൃത രീതിയിൽ കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ ശിക്ഷ നടപടിയെന്ന് സിറോ മലബാർ സഭ. ജൂൺ 9 ലെ സർക്കുലർ നിലനിൽക്കും. അനാവശ്യ പരസ്യപ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സർക്കുലറിനെതിരെ ഇരിങ്ങാലക്കുട അടക്കമുള്ള രൂപതകൾ രംഗത്തെത്തിയിരുന്നു.
കടമുള്ള ദിവസങ്ങളിലും ഞായറാഴ്ചകളിലും ഒരു കുർബാന എങ്കിലും എകികൃത രീതിയിൽ അർപ്പിക്കാത്ത വൈദികർക്കെതിരെ ശിക്ഷ നടപടിയുണ്ടാകും. ഒരു കുർബാന എങ്കിലും സിനഡ് രീതിയിൽ അർപ്പിക്കുന്ന വൈദികർക്കെതിരെ ശിക്ഷ നടപടി ഉണ്ടാകില്ല. ഏകീകൃത കുർബാന രീതി എല്ലാവർക്കും പരിചയമായ ശേഷം ജനാഭിമുഖ കുർബാന പൂർണമായും ഒഴിവാക്കും. മെത്രാന്മാർ പള്ളികളിൽ എത്തുമ്പോൾ ഏകീകൃത കുർബാനയ്ക്ക് വേണ്ട സൗകര്യങ്ങൾ അതാത് ഇടവകകൾ ഒരുക്കി നൽകണമെന്നും സിറോ മലബാർ സഭ അറിയിച്ചു.
Next Story
Adjust Story Font
16