സാങ്കേതിക സർവകലാശാലയിൽ വി.സി അറിയാതെ നിയമന വിജ്ഞാപനം പുറപ്പെടുവിച്ച രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
ഓഫീസ് അസിസ്റ്റന്റ് അടക്കമുള്ള തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനാണ് രജിസ്ട്രാർ വിജ്ഞാപനം പുറത്തിറക്കിയത്.
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വി.സി അറിയാതെ നിയമന വിജ്ഞാപനം പുറപ്പെടുവിച്ച രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത. രജിസ്ട്രാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വൈസ് ചാൻസലർ സിസ തോമസ് പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരും.
ഓഫീസ് അസിസ്റ്റന്റ് അടക്കമുള്ള തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനാണ് രജിസ്ട്രാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇത് വി.സിയുടെ അറിവോടെയല്ലെന്ന് കണ്ടെത്തിയതോടെ ചാൻസലർ റദ്ദാക്കി. തുടർന്നാണ് വി.സി രജിസ്ട്രാറോട് വിശദീകരണം തേടി. മുൻ വി.സിയുടെ അനുമതിയോടെയാണ് വിജ്ഞാപനം ഇറക്കിയതെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. എന്നാൽ ഇത് തൃപ്തികരമല്ലെന്ന നിലപാടിലാണ് വൈസ് ചാൻസലർ.
വി.സി അറിയാതെ വിജ്ഞാപനം പുറപ്പെടുവിച്ച രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിക്കാൻ ചാൻസലർക്ക് അധികാരമുണ്ട്. അതിന് സിൻഡിക്കേറ്റിന്റെ അനുമതി വേണം. ഇന്ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം വിഷയത്തിൽ തീരുമാനമെടുക്കും.
Adjust Story Font
16