Quantcast

അതിരൂപതാ ഭവനം കയ്യേറി സമരം ചെയ്യുന്നവർക്കെതിരെ നടപടി: സീറോ മലബാർ സിനഡ്

21 വൈദികർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

MediaOne Logo

Web Desk

  • Published:

    10 Jan 2025 7:04 AM GMT

അതിരൂപതാ ഭവനം കയ്യേറി സമരം ചെയ്യുന്നവർക്കെതിരെ നടപടി: സീറോ മലബാർ സിനഡ്
X

കാക്കനാട്: മാർപാപ്പ അംഗീകരിച്ച സീറോ മലബാർ സഭാ സിനഡിന്റെ തീരുമാനങ്ങൾക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ ഈ ദിവസങ്ങളിൽ നിരാഹാരം നടത്തുകയും അതിരൂപതാ ഭവനം കയ്യേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ സീറോ മലബാർ സിനഡു പിതാക്കന്മാർ ഐക്യകണ്ഠേന അപലപിച്ചു. ഇത്തരം നടപടികളിൽനിന്ന് പിന്മാറാൻ സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു.

ഇപ്രകാരമുള്ള പ്രവർത്തനങ്ങളോടു സഹകരിക്കരുതെന്ന് സീറോ മലബാർ കത്തോലിക്കാ വിശ്വാസികളോടു സിനഡ്‌ ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ 21 വൈദികരുടെമേൽ ശിക്ഷണ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കു സിനഡ്‌ നിർദേശം നൽകി.

TAGS :

Next Story