Quantcast

മുദ്രവെച്ച കവറിലെ രേഖപ്രകാരം മീഡിയവൺ വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി വിധിക്ക് വിരുദ്ധം

ഡയലോഗ് ഇൻ സീക്രസിയെന്ന തലക്കെട്ടിൽ ദി ഇന്ത്യൻ എക്‌സപ്രസ് പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ പരിഭാഷ

MediaOne Logo

Web Desk

  • Updated:

    2022-02-10 13:24:35.0

Published:

10 Feb 2022 12:45 PM GMT

മുദ്രവെച്ച കവറിലെ രേഖപ്രകാരം മീഡിയവൺ വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി വിധിക്ക് വിരുദ്ധം
X

മീഡിയവൺ ചാനൽ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി മുദ്രവെച്ച കവറിലെ രേഖകൾ അടിസ്ഥാനമാക്കി ശരിവെച്ച കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി വിധിക്ക് വിരുദ്ധം. ചാനൽ സംപ്രേഷണം ചെയ്യാനുള്ള ലൈസൻസ് കേന്ദ്ര ആഭ്യന്തര വകുപ്പ് പുതുക്കി നൽകാത്തതിനെ തുടർന്നാണ് മീഡിയവണിനെ വിലക്കിയിരുന്നത്. കേന്ദ്ര സർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച രേഖകൾ അടിസ്ഥാനമാക്കി മാത്രമായിരുന്നു ഹൈക്കോടതി നടപടി. മൗലികാവകാശം നിഷേധിക്കപ്പെട്ടുവെന്ന് കാണിച്ച് പരാതിക്കാരൻ നീതിന്യായ വ്യവസ്ഥയുടെ മുമ്പിലെത്തിയപ്പോൾ 18 പേജുള്ള വിധിന്യായത്തിൽ ഭരണകൂടവും ജുഡീഷ്യറിയും പരസ്പരം രഹസ്യസംഭാഷണം നടത്തുകയായിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ ഉയർത്തുമ്പോൾ അവ ബാധിക്കുന്ന കക്ഷിയോട് വെളിപ്പെടുത്തേണ്ടതില്ലെന്ന് മുദ്രവെച്ച കവറിലെ രഹസ്യരേഖകൾ പരിശോധിച്ച് കോടതി പറഞ്ഞു.

സർക്കാർ തങ്ങളുടെ നടപടികൾ കോടതി മുമ്പാകെ പരസ്യമായി ന്യായീകരിക്കാത്തതിലേറെ ആകുലപ്പെടുത്തുന്നത് കോടതി അവരോട് ചോദ്യങ്ങളുന്നയിക്കാൻ തയ്യാറാകാത്തതാണ്. ചാനലിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെ സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ചതിന് പിറകിലെ കാരണങ്ങൾ അവ്യക്തമാണ്. കോടതിക്കും സർക്കാറിനും ഇടയിൽ നടന്ന ആശയവിനിമയത്തെ കുറിച്ച് സൂചനകളൊന്നും നൽകുന്നുമില്ല. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് രംഗം വളരെ സെൻസിറ്റീവാണെന്ന് വിധിക്കാൻ കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില ഉദ്യോഗസ്ഥരുടെയും കമ്മിറ്റി അംഗങ്ങളുടെയും ഉപസംഹാരങ്ങൾ അനുസരിച്ച് പോയതായി തോന്നുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ പൗരന്മാരെ ജനാധിപത്യ ഇടങ്ങളിൽനിന്ന് പുറന്തള്ളുന്നത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വാദങ്ങൾ ഉന്നയിച്ച് സർക്കാർ തെളിവ് നൽകുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീംകോടതി സമീപകാല വിധികളിൽ വ്യക്തമാക്കിയിരുന്നു. 2020ലെ അനുരാധ വേഴ്‌സസ് യൂനിയൻ ഓഫ് ഇന്ത്യ കേസിൽ ദേശസുരക്ഷ സമ്പൂർണ പ്രതിരോധമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. 2021 ലെ പെഗാസസ് സംബന്ധിച്ച ഇടക്കാല ഉത്തരവിൽ ദേശസുരക്ഷ ഉയർത്തി തങ്ങളെ നിശബ്ദ കാവൽക്കാരനാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഓർമപ്പെടുത്തിയിരുന്നു. ഇത്തരം വിധികൾ നിലനിൽക്കേയാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടായിരിക്കെ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കാൻ ഒരു കക്ഷിക്ക് നിർബന്ധിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സർക്കാറാണ്. എന്നാൽ പാർലമെൻറ് അനുവദിച്ച അധികാരപ്രകാരവും പ്രശ്‌നത്തിന് ഉചിതമായ രീതിയിലുമാണോ സർക്കാർ ഇടപെട്ടതെന്ന് പരിശോധിക്കുന്നത് ഭരണഘടനാപരമായ കാര്യമാണ്. മൗലികാവകാശങ്ങളുടെ കാവൽക്കാരെന്ന നിലയിൽ ഭരണഘടനാ കോടതികൾ ഭരണകൂടത്തോട് ചോദ്യങ്ങളുന്നയിക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകിച്ചും ഇടപെടലുണ്ടാകണം.

Observation that the action of the Kerala High Court, which upheld the ban on the broadcast of MediaOne channel based on the documents in the sealed cover, is against the judgment of the Supreme Court.

TAGS :

Next Story