ക്ഷേമ പെൻഷൻ തട്ടിപ്പ്: അനർഹമായി കൈപറ്റിയവരിൽനിന്ന് 18 ശതമാനം പിഴ പലിശ ഈടാക്കും
എല്ലാ വകുപ്പ് മേധാവികൾക്കും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സർക്കുലർ കൈമാറി
തിരുവനന്തപുരം: അനർഹമായി ക്ഷേമ പെൻഷൻ കൈപറ്റിയവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. അനർഹമായി പെൻഷവൻ വാങ്ങിയവരിൽനിന്ന് 18 ശതമാനം പലിശ ഈടാക്കും.
എല്ലാ വകുപ്പ് മേധാവികൾക്കും സർക്കുലർ കൈമാറി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിക്കും. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് സർക്കുലർ. കൈപറ്റിയ പെൻഷൻ തുക തിരിച്ചുപിടിക്കുന്നതിനൊപ്പമാണ് പിഴ പലിശയും ഈടാക്കുക.
ഉന്നത സർക്കാർ ജോലിയുള്ളവരും ബിഎംഡബ്ലിയു കാർ അടക്കം ആഡംബര വാഹനങ്ങളുള്ളവരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഗസ്റ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 പേർ അനധികൃതമായി പെൻഷൻ വാങ്ങുന്നതായാണ് കണ്ടെത്തിയത്. തുടർന്നാണ് സർക്കാർ വിശദമായ പരിശോധന നടത്തി പണം പലിശയടക്കം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.
Next Story
Adjust Story Font
16