ആൾക്കൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയ്ക്കും വിധിതീർപ്പുകൾക്കുമെതിരെ നടപടി വേണം-കെസിബിസി
കേരളത്തെ കലാപഭൂമിയാക്കാനും, മയക്കുമരുന്ന് സ്വർണക്കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകർക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഗൂഢശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ സർക്കാരും ക്രമസമാധാന നീതിന്യായ വകുപ്പുകളും ഇടപെടണം-കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ
നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്നവർക്കെതിരെ നിയമനടപടി വേണമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ. ആൾക്കൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയ്ക്കും വിധിതീർപ്പുകൾക്കുമെതിരെ നടപടി വേണം. അടുത്തിടെയുണ്ടായ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തിൽ, പരാതി നൽകിയവർക്ക് നീതി വാങ്ങിക്കൊടുക്കാനെന്ന വ്യാജേന സാമൂഹിക സാംസ്‌കാരിക മേഖലകളിൽ കത്തോലിക്കാസഭയ്‌ക്കെതിരെ നടക്കുന്ന സംഘടിതമായ പ്രചാരണങ്ങൾക്കു പിന്നിൽ രാഷ്ട്രീയ-മത നിക്ഷിപ്ത താൽപര്യക്കാരാണെന്നും കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ വാർത്താകുറിപ്പിൽ ആരോപിച്ചു.
രാജ്യത്തിന്റെ നിയമങ്ങൾക്കനുസരിച്ച് കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും നീതി നടപ്പിലാക്കപ്പെടുകയും വേണമെന്ന നിലപാട് ഒരു ജനാധിപത്യ രാജ്യത്ത് അഭംഗുരം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നാണ്. നിയമത്തിന്റെ വഴിയിൽനിന്ന് വ്യതിചലിച്ച് ആൾക്കൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയും, സ്ഥാപിതതാൽപര്യങ്ങൾക്കനുസരിച്ചുള്ള വിധിതീർപ്പുകളും, കോടതിയെയും നീതിന്യായ സംവിധാനങ്ങളെയും പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശൈലിയും അരാജകത്വത്തിന്റെ ലക്ഷണങ്ങളാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ നീതിക്കും ന്യായത്തിനും വേണ്ടി മുന്നോട്ടുപോകാൻ ആർക്കും സാധ്യമായ ഈ രാജ്യത്ത് കോടതിവിധികളെ തെല്ലും മാനിക്കാത്ത സമീപനം തിരുത്തപ്പെടേണ്ടതുണ്ടെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
വർഗീയധ്രുവീകരണത്തിനും ഇതര സമുദായ, മതസംഘർഷങ്ങൾക്കും വഴിയൊരുക്കി കേരളത്തെ കലാപഭൂമിയാക്കാനും, മയക്കുമരുന്ന് സ്വർണക്കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകർക്കാനും, സുപ്രധാന സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾ പോലും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കി ഭരണസംവിധാനങ്ങളെ അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഗൂഢശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ബഹുമാനപ്പെട്ട സർക്കാരും ക്രമസമാധാന നീതിന്യായ വകുപ്പുകളും ആത്മാർത്ഥമായി ഇടപെടണം. ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മതസംവിധാനങ്ങളെയും കത്തോലിക്കാസഭയെയും സഭയുടെ ഭാഗമായ സന്ന്യാസ ജീവിതശൈലിയെയും ഈ ജനാധിപത്യ രാജ്യത്തിന്റെ വ്യവസ്ഥാപിത സംവിധാനങ്ങളെയും സമാധാനാന്തരീക്ഷത്തെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുന്നതിനൊപ്പം, ഇന്നത്തെ സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥിതിക്കും ജനാധിപത്യമൂല്യങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകുകയും വേണം-മൈക്കിൾ പുളിക്കൽ ആവശ്യപ്പെട്ടു.
ഫാ. മൈക്കിൽ പുളിക്കലിന്റെ വാർത്താകുറിപ്പിന്റെ പൂർണരൂപം
ഈ അടുത്ത നാളിലെ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തിൽ, പരാതി നൽകിയവർക്ക് നീതി വാങ്ങിക്കൊടുക്കാൻ എന്ന വ്യാജേന സാമൂഹിക സാംസ്‌കാരിക മേഖലകളിൽ കത്തോലിക്കാസഭയെക്കുറിച്ചും, സഭ അനുശാസിക്കുന്ന ജീവിതക്രമങ്ങളെക്കുറിച്ചും വിശിഷ്യാ, സന്ന്യാസ സമർപ്പണ ജീവിതത്തെക്കുറിച്ചും വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ രീതിയിൽ സംഘടിതമായ പ്രചാരണങ്ങളും കാംപയിനിങ്ങുകളും നടക്കുന്നതിനു പിന്നിൽ രാഷ്ട്രീയവും മതപരവുമായ നിക്ഷിപ്ത താൽപര്യങ്ങളുള്ളവരുടെ ആസൂത്രിതമായ ശ്രമങ്ങൾ ഉണ്ടെന്നുള്ളത് വ്യക്തമാണ്. ഈ ഒരു വിഷയത്തിൽ മാത്രമല്ല, കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട് അടുത്ത കാലങ്ങളിലായി ഉയർന്നുവന്ന എല്ലാ വിവാദങ്ങളിലും ഇത്തരക്കാരുടെ അധാർമികവും നിയമവിരുദ്ധവുമായ ഇടപെടൽ സംശയിക്കാവുന്നതാണ്. ഈ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളെയും ചില സാംസ്‌കാരിക, സാമൂഹിക പ്രവർത്തകരെയും സ്വാധീനിച്ചും, സാമൂഹികമാധ്യമങ്ങൾ ദുരുപയോഗിച്ചും കത്തോലിക്കാസഭാവിരുദ്ധ പൊതുവികാരം സൃഷ്ടിക്കാൻ രാജ്യത്തെ വ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമസാംസ്‌കാരിക ഇടപെടലുകൾ സഗൗരവും തുറന്നുകാണിക്കപ്പെടേണ്ടതും, നിയമനടപടികൾക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്. വിവിധ രീതികളിൽ കേരളസമൂഹത്തിന്റെ സൈ്വര്യജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരും സമസ്ത മേഖലകളിലും ദുഷ്ടലാക്കോടെ ഇടപെട്ട് വെല്ലുവിളികൾ ഉയർത്തുന്നവരുമായ ചിലരുടെ കരങ്ങൾ ഇത്തരം സംഭവവികാസങ്ങൾക്ക് പിന്നിലുണ്ടെന്നുള്ളതിന് സൂചനകളുണ്ട്.
വർഗീയധ്രുവീകരണത്തിനും ഇതര സമുദായ, മതസംഘർഷങ്ങൾക്കും വഴിയൊരുക്കി കേരളത്തെ കലാപഭൂമിയാക്കാനും, മയക്കുമരുന്ന് സ്വർണക്കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകർക്കാനും, സുപ്രധാന സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾ പോലും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കി ഭരണസംവിധാനങ്ങളെ അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഗൂഢശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ബഹുമാനപ്പെട്ട സർക്കാരും ക്രമസമാധാന നീതിന്യായ വകുപ്പുകളും ആത്മാർത്ഥമായി ഇടപെടേണ്ടിയിരിക്കുന്നു.
രാജ്യത്തിന്റെ നിയമങ്ങൾക്കനുസരിച്ച് കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും നീതി നടപ്പിലാക്കപ്പെടുകയും വേണമെന്ന നിലപാട് ഒരു ജനാധിപത്യ രാജ്യത്ത് അഭംഗുരം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നാണ്. നിയമത്തിന്റെ വഴിയിൽനിന്ന് വ്യതിചലിച്ച് ആൾക്കൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയും, സ്ഥാപിതതാൽപര്യങ്ങൾക്കനുസരിച്ചുള്ള വിധിതീർപ്പുകളും, കോടതിയെയും നീതിന്യായ സംവിധാനങ്ങളെയും പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശൈലിയും അരാജകത്വത്തിന്റെ ലക്ഷണങ്ങളാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ നീതിക്കും ന്യായത്തിനും വേണ്ടി മുന്നോട്ടുപോകാൻ ആർക്കും സാധ്യമായ ഈ രാജ്യത്ത് കോടതിവിധികളെ തെല്ലും മാനിക്കാത്ത സമീപനം തിരുത്തപ്പെടേണ്ടതുണ്ട്.
ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മതസംവിധാനങ്ങളെയും കത്തോലിക്കാസഭയെയും സഭയുടെ ഭാഗമായ സന്ന്യാസ ജീവിതശൈലിയെയും ഈ ജനാധിപത്യ രാജ്യത്തിന്റെ വ്യവസ്ഥാപിത സംവിധാനങ്ങളെയും സമാധാനാന്തരീക്ഷത്തെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുന്നതിനൊപ്പം, ഇന്നത്തെ സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥിതിക്കും ജനാധിപത്യമൂല്യങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകുകയും വേണം.
കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ
Adjust Story Font
16