Quantcast

ചികിത്സ നിഷേധിക്കപ്പെട്ട യുവതിയുടെ മരണം, പുരോഗമന സമൂഹത്തിന് അപമാനം -ഐ എസ് എം

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ നടപടികൾ സ്വീകരിക്കണം

MediaOne Logo

Web Desk

  • Published:

    22 Feb 2024 3:23 PM GMT

ചികിത്സ നിഷേധിക്കപ്പെട്ട യുവതിയുടെ മരണം, പുരോഗമന സമൂഹത്തിന് അപമാനം -ഐ എസ് എം
X

കോഴിക്കോട്: വീട്ടിലെ പ്രസവത്തെ തുടർന്ന് തിരുവനന്തപുരത്ത് മാതാവും കുഞ്ഞും മരിച്ച സംഭവം പുരോഗമന സമൂഹത്തിന് അപമാനമെന്ന് ഐ എസ് എം. ഏറെ ഞെട്ടലുളവാക്കുന്നതും അതീവ ദുഖകരവുമാണ്.

വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്തും സുരക്ഷിതമല്ലാത്ത വീട്ട് വൈദ്യങ്ങളെ ആശ്രയിക്കുന്നത് അങ്ങേയറ്റം അപകടകരമെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

മരിച്ച യുവതിയുടെ കഴിഞ്ഞ മൂന്ന് പ്രസവങ്ങളും സിസേറിയൻ ആയിരുന്നതിനാൽ നാലാമത്തേതിന് കൂടുതൽ മുൻകരുതലുകൾ ആവശ്യമായിടത്താണ് തികച്ചും നിരുത്തവാദപരമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. ബോധവൽക്കരണം ഉണ്ടായിട്ടും ചികിത്സ നിഷേധിച്ചു എന്ന വാർത്തകൾ ശരിയാണെങ്കിൽ പ്രശ്നം അതീവ ഗുരുതരമാണ്. ആധുനിക ചികിത്സാ രീതികളോടുള്ള അന്ധമായ എതിർപ്പുകൾ പുരോഗമിച്ച ഒരു സമൂഹത്തിന് അഭികാമ്യമല്ല.

ചികിത്സാ സംവിധാനങ്ങളെ സുതാര്യമാക്കി ജനങ്ങളുടെ ആശങ്കയകറ്റേണ്ട ബാധ്യത ഗവൺമെൻ്റിനും അനുബന്ധ വകുപ്പുകൾക്കുമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story