വിദേശപൗരനെ അപമാനിച്ച സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരേ നടപടി
എസ്.ഐ. അടക്കം മൂന്ന് പൊലീസുകാർക്ക് എതിരേ വകുപ്പ്തല അന്വേഷണത്തിന് നിർദേശം നൽകി
കോവളത്ത് വിദേശപൗരനെ അപമാനിച്ച സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരേ നടപടി. എസ്.ഐ. അടക്കം മൂന്ന് പൊലീസുകാർക്ക് എതിരേ വകുപ്പ്തല അന്വേഷണത്തിന് നിർദേശം നൽകി. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എ.സി. കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറാണ് നിർദേശം നൽകിയത്. നേരത്തെ ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് മൂന്ന് മദ്യകുപ്പികളുമായി പോയ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞത്. ബില്ല് ആവശ്യപ്പെട്ടപ്പോൾ ബിൽ വാങ്ങിയിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് ഇയാൾ മദ്യം ഒഴുക്കിക്കളയുകയായിരുന്നു. സംഭവം വിവാദമായതോടെ നടപടി ആവശ്യപ്പെട്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. തുടർന്നാണ് നടപടികൾ സ്വീകരിച്ചു തുടങ്ങിയത്.
Action taken against more policemen in the incident of insulting a foreign national in Kovalam
Next Story
Adjust Story Font
16