എ. ഷാനവാസിനെതിരെയുള്ള റിപ്പോർട്ട് ചോർന്നതിൽ നടപടി; സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐക്ക് സസ്പെൻഷൻ
വിജിലൻസ് എഡിജിപിയാണ് റിപ്പോർട്ട് ചോർച്ചയിൽ അന്വേഷണം നടത്തിയത്
ആലപ്പുഴ: സിപിഎം നേതാവ് എ ഷാനവാസിനെതിരെയുള്ള റിപ്പോർട്ട് ചോർച്ചയിൽ നടപടി. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജേക്കബ് ജോസിനെ സസ്പെന്റ് ചെയ്തു. ജേക്കബ് ജോസ് റിപ്പോർട്ട് ചോർത്തി നൽകി എന്നതാണ് ആരോപണം. വിജിലൻസ് എഡിജിപിയാണ് റിപ്പോർട്ട് ചോർച്ചയിൽ അന്വേഷണം നടത്തിയത്.
സംസ്ഥാനതല അന്വേഷണമാണ് ഷാനവാസിനെതിരെ ആദ്യഘട്ടത്തിൽ നടന്നത്. ഈ അന്വേഷണം നടത്തി എ.ഡി.ജി.പി.ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പേ റിപ്പോർട്ട് ചോർന്നിരുന്നു. ഇതാണ് മാധ്യമങ്ങളിൽ വാർത്തയായി വന്നത്. ഈ സംഭവത്തിലാണ് ഇപ്പോൾ നടപടി.
ഷാനവാസിന് ലഹരിക്കടത്ത് കേസിൽ ബന്ധമുണ്ടെന്നും കൃത്യമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
Next Story
Adjust Story Font
16