Quantcast

ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ നീക്കിയ സംഭവം; അടിയന്തരമായി നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി

മീഡിയാവൺ വാർത്തയെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2024-06-30 09:53:38.0

Published:

30 Jun 2024 8:53 AM GMT

Action to remove no parking boards in Aluva; Transport Minister to take immediate action,latest news,ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ നീക്കിയ നടപടി; അടിയന്തരമായി നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി
X

എറണാകുളം: ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ കടയുടമ നീക്കം ചെയ്ത സംഭവത്തിൽ ഇടപ്പെട്ട് ഗതാഗത മന്ത്രി. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡാണ് നീക്കം ചെയ്തത്. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊലീസും ട്രാഫിക് പൊലീസും ചേർന്ന് സ്ഥാപിച്ച ബോർഡ് ചൈത്രം എന്ന ചിപ്സ് കട ഉടമയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുകയായിരുന്നു.

സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് ഗതാഗത മന്ത്രിയുടെ നിർദേശം. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് നിർദേശം നൽകിയത്. നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ.

TAGS :

Next Story