'പെൺപ്രതിമ നൽകി പ്രകോപിപ്പിക്കരുത്'; ചലച്ചിത്ര പുരസ്കാര വേദിയിൽ സ്ത്രീവിരുദ്ധ പരാമർശവുമായി അലൻസിയർ
'ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം'- അലൻസിയർ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ സ്ത്രീവിരുദ്ധ പരാമർശവുമായി നടൻ അലൻസിയർ. പുരസ്കാരമായി നൽകുന്ന ശിൽപം മാറ്റണമെന്നും പെൺപ്രതിമ നൽകി പ്രകോപിപ്പിക്കരുതെന്നും അലൻസിയർ പറഞ്ഞു.
ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. ആൺകരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു.
സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണം. സ്പെഷ്യൽ ജൂറി പുരസ്കാരത്തുക വർധിപ്പിക്കണം. 25000 രൂപ നൽകി അപമാനിക്കരുത് എന്നും അലൻസിയർ അഭിപ്രായപ്പെട്ടു.
സ്പെഷ്യൽ ജൂറി അവാർഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമർശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.
Next Story
Adjust Story Font
16