Quantcast

'കുട്ടികൾക്ക് നേരെ കൈയോങ്ങിയാല്‍ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല'; ഹരീഷ് പേരടി

ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലാണ് നടന്‍ ഹരീഷ് പേരടിയുടെ പ്രതികരണം.

MediaOne Logo

Web Desk

  • Updated:

    2023-07-30 16:24:29.0

Published:

30 July 2023 2:37 PM GMT

കുട്ടികൾക്ക് നേരെ കൈയോങ്ങിയാല്‍ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല; ഹരീഷ് പേരടി
X

തിരുവനന്തപുരം: എറണാകുളം ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. കുട്ടികള്‍ക്ക് നേരെ കൈയോങ്ങിയാല്‍ എല്ലാ ക്രിമിനലുകളുടെയും സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്ന് പറയാന്‍ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ലെന്ന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...

'വെറും അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽവെച്ച് അതിക്രുരമായി കൊല്ലപ്പെട്ടിരിക്കുന്നു...കുട്ടികൾക്ക് നേരെ കൈയോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല...നമ്മുക്ക് മണിപ്പുർ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാത്സം​ഗങ്ങളെ പറ്റി മാത്രം സംസാരിക്കാം...പ്രതിഷേധിക്കാം...കാരണം നമ്മൾ പുരോഗമനവാദികൾക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാൻ പാടുകയുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ..മൂക്കിന് താഴെയുള്ള കാഴ്ചകളെ "ഒറ്റപ്പെട്ട" എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാൻ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മൾ...ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം... മകളെ ജീവിക്കാൻ കേരളം തിരഞ്ഞെടുത്തതിന് മാപ്പ് ...രക്ഷിതാക്കളെ ജാഗ്രതൈ..' എന്നാണ് പോസ്റ്റ്.

TAGS :

Next Story