Quantcast

'ഗ്രേസ് മാർക്കിനും ഗ്രേഡുകൾക്കും സമയം കളയുന്ന കുട്ടികൾ യുവജന കമ്മീഷൻ പദവി ലക്ഷ്യമിടൂ'; ചിന്താ ജെറോമിന്റെ ശമ്പള വർധനയിൽ ജോയ് മാത്യു

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായാണ് ഉയര്‍ത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-01-05 06:02:09.0

Published:

5 Jan 2023 5:57 AM GMT

ഗ്രേസ് മാർക്കിനും ഗ്രേഡുകൾക്കും സമയം കളയുന്ന കുട്ടികൾ യുവജന കമ്മീഷൻ പദവി ലക്ഷ്യമിടൂ; ചിന്താ ജെറോമിന്റെ ശമ്പള വർധനയിൽ ജോയ് മാത്യു
X

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്താനും മുന്‍കാല കുടിശിക നല്‍കാനുമുള്ള ധനവകുപ്പ് അനുമതിക്കെതിരെ വിമർശന ട്രോളുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു വിമർശനം ഉന്നയിച്ചത്.

ഗ്രേസ് മാർക്കിനും ഗ്രേഡുകൾക്കും വേണ്ടി സമയം കളയുന്ന കുട്ടികൾ യുവജന കമ്മീഷൻ പദവി ലക്ഷ്യം വയ്ക്കൂ എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

'ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന- സമയ- ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജന കമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണ്'- ജോയ് മാത്യു കുറിച്ചു.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായാണ് ഉയര്‍ത്തിയത്. ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശിക നല്‍കണമെന്ന ആവശ്യവും ധനവകുപ്പ് അംഗീകരിച്ചിച്ചു.

സിപിഎം സംസ്ഥാന സമിതിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ ചിന്ത ജെറോമിന് ഇതുവഴി ഒരു വർഷം ആറു ലക്ഷത്തോളം രൂപയാണ് ലഭിക്കുക. ആറ് വർഷത്തേക്ക് 36 ലക്ഷം രൂപയാണ് കുടിശികയിനത്തിൽ ഒറ്റയടിക്ക് ചിന്ത ജെറോമിന് കിട്ടുന്നത്.

2016 മുതല്‍ക്കുള്ള ശമ്പളമാണ് കുടിശിക സഹിതം നല്‍കുക. അര ലക്ഷം രൂപയുണ്ടായിരുന്ന ശമ്പളം ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ ചിന്ത ആവശ്യപ്പെടുകയും ഉടൻ തന്നെ ധനവകുപ്പ് അനുവദിക്കുകയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ ചെലവുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം നിലനിൽക്കെയാണ് ഇത് കാറ്റിൽപറത്തിയുള്ള തീരുമാനം.


TAGS :

Next Story