Quantcast

'സുരക്ഷ എന്നത് ഒരു ഓപ്ഷനല്ല, മറിച്ച് ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം'; ടൊവിനോ തോമസ്

'താനൂരിൽ സംഭവിച്ചിരിക്കുന്നത് സമാനതകളില്ലാത്ത ദുരന്തമാണ്.കടന്നുപോയവർക്ക് ഹൃദയപൂർവം ആദരാഞ്ജലികൾ അർപ്പിക്കുന്നു'

MediaOne Logo

Web Desk

  • Updated:

    2023-05-08 14:22:13.0

Published:

8 May 2023 2:11 PM GMT

സുരക്ഷ എന്നത് ഒരു ഓപ്ഷനല്ല, മറിച്ച് ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം; ടൊവിനോ തോമസ്
X

താനൂർ: താനൂർ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. സുരക്ഷ എന്നത് ഒരു ഓപ്ഷനല്ല,മറിച്ച് ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണെന്ന് നമ്മളെല്ലാവരും ഇനിയെങ്കിലും തിരിച്ചറിയണം.അതിന് വേണ്ടി പ്രവർത്തിക്കണം എന്ന് ടൊവീനോ പറയുന്നു. കടന്നുപോയവർക്ക് ഹൃദയപൂർവം ആദരാഞ്ജലികൾ അർപ്പിക്കുന്നു.ഒപ്പം കുടുംബാംഗങ്ങളുടെ വേദനയിൽപങ്കുചേരുകയും ചെയ്യുന്നു.ടൊവിനോ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

22 പേരാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. തിരൂർ പരപ്പനങ്ങാടി സ്വദേശികളാണ് മരിച്ചത്. നാൽപ്പതോളം യാത്രക്കാരുമായി പോയ അറ്റ്‌ലാൻഡിക്ക ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവസ്ഥലം സന്ദർശിിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ടിന്‍റെ ഉടമ നാസറിനെ തിങ്കളാഴ്ച വൈകിട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ജീവനക്കാര്‍ ഇപ്പോഴും ഒളിവിലാണ്.

ടൊവിനോയുടെ കുറിപ്പിന്റെ പൂർണരൂപം

താനൂരിൽ സംഭവിച്ചിരിക്കുന്നത് സമാനതകളില്ലാത്ത ദുരന്തമാണ്. കടന്നുപോയവർക്ക് ഹൃദയപൂർവം ആദരാഞ്ജലികൾ അർപ്പിക്കുന്നു.ഒപ്പം കുടുംബാംഗങ്ങളുടെ വേദനയിൽപങ്കുചേരുകയും ചെയ്യുന്നു. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖപ്പെടട്ടെ. കർമ്മനിരതരായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സമീപവാസികൾക്കും പൊലീസ്,ഫയർഫോഴ്‌സ്,ആംബുലൻസ് ജീവനക്കാരുൾപ്പെടെയുള്ള എല്ലാ രക്ഷാപ്രവർത്തകർക്കും, ആശുപത്രികളിൽ സ്ത്യുതർഹമായ സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി,ആദരവ്..

സുരക്ഷ എന്നത് ഒരു ഓപ്ഷനല്ല,മറിച്ച് ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണെന്ന് നമ്മളെല്ലാവരും ഇനിയെങ്കിലും തിരിച്ചറിയണം.അതിന് വേണ്ടി പ്രവർത്തിക്കണം...


TAGS :

Next Story