Quantcast

നടിയെ ആക്രമിച്ച കേസ്; തെളിവ് നശിപ്പിച്ചതിനെതിരെ അന്വേഷണം തുടരും

ദിലീപിന്‍റെ അഭിഭാഷകർക്കെതിരെയുളള അന്വേഷണവും അവസാനിപ്പിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-07-23 05:18:09.0

Published:

23 July 2022 4:23 AM GMT

നടിയെ ആക്രമിച്ച കേസ്; തെളിവ് നശിപ്പിച്ചതിനെതിരെ അന്വേഷണം തുടരും
X

എറണാകുളം: നടിയെ അക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചതിലും ദൃശ്യങ്ങൾ ചോർന്നതിലുമുള്ള അന്വേഷണം തുടരുമെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്‍റെ അഭിഭാഷകർക്കെതിരെയുളള അന്വേഷണവും അവസാനിപ്പിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇന്നലെ കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്.

നടിയെ ആക്രമിച്ച കേസിൽ ഇന്നലെയാണ് പ്രോസിക്യൂഷൻ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഇക്കാര്യം പ്രോസിക്യൂഷന്‍ വിചാരണാകോടതിയെ അറിയിച്ചു. ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.

ആയിരത്തലിധികം പേജുകളുള്ള കുറ്റപത്രത്തില്‍ തൊണ്ണൂറിലധികം സാക്ഷികളുണ്ട്. തെളിവുകൾ നശിപ്പിച്ചു എന്നും തെളിവുകൾ മറച്ചു വച്ചു എന്നുമാണ് ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

TAGS :

Next Story