നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
ഹാഷ് വാല്യു മാറിയെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന വേണമെന്നും തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെയും ആവശ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. എത്രയും വേഗം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അതേസമയം, ജസ്റ്റിസ് കൗസർ എടപ്പഗത്തിനെ കേസ് പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് നടി ആവശ്യപ്പെട്ടു. അന്വേഷണത്തിന് ഒരാഴ്ച കൂടി വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച ദുരൂഹതകൾ തുടരുന്നതിനിടെയായിരുന്നു കോടതി ഹരജികൾ പരിഗണിച്ചത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് പരിശോധന വേണമെന്നും കേസ് അട്ടിമറിക്കാൻ പലപ്പോഴായി ശ്രമിച്ചതിന് ദിലീപിന്റെ അഭിഭാഷകരെയടക്കം ചോദ്യം ചെയ്യണമെന്നുമാണ് അതിജീവിതയുടെ ഹരജിയിലെ ആവശ്യം. ഹാഷ് വാല്യു മാറിയെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന വേണമെന്നും തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെയും ആവശ്യം. തുടരന്വേഷണം അവസാനിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു.
Adjust Story Font
16