നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
അനുമതി തേടി കോടതിയെ സമീപിക്കും; ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും
നടിയെ ആക്രമിച്ച കേസിൽ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും. ഒന്നാം പ്രതി പൾസർ സുനിയെയും വിജീഷിനെയുമാണ് ചോദ്യം ചെയ്യുക. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാകും ഇത്.പൾസർ സുനിയുമായി ദിലീപിനുള്ള ബന്ധവും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണവും കേന്ദ്രീകരിച്ച് തുടരന്വേഷണം നടത്താനാണ് തീരുമാനം .
നിലവിൽ രണ്ടു തവണ അന്വേഷണ സംഘം സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു. ബുധനാഴ്ച ബാലചന്ദ്രകുമാറിൻറെ രഹസ്യമൊഴി കോടതിയും രേഖപ്പെടുത്തും. പൾസർ സുനിക്കൊപ്പം ചോദ്യം ചെയ്യുന്ന വി.പി വിജീഷ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാവ്യാമാധവന്റെറ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ എത്തിച്ചയാളാണ്. ഇവരെ ചോദ്യം ചെയ്തതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക.
ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോർട്ട കൈമാറാനാണ് വിചാരണക്കോടതി നിർദേശം. ഇതനുസരിച്ച് കാര്യങ്ങൾ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. ഫെബ്രുവരി 16 ന് മുമ്പ് വിചാരണ അവസാനിപ്പിച്ച് കേസിൽ വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശമുള്ളതിനാലാണ് ഉടൻ തുടരന്വേഷണ റിപ്പോർട്ട് നൽകാൻ വിചാരണക്കോടതി ആവശ്യപ്പെട്ടത്. അതേസമയം, തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ആറുമാസം കൂടി നീട്ടണമെന്ന സർക്കാരിൻറെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Adjust Story Font
16