നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സഹോദരന്റെയും സഹോദരീ ഭർത്താവിന്റെയും വീടിന് മുന്നിൽ നോട്ടീസ് പതിച്ചു
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. അസി. പബ്ലിക് പ്രോസിക്യൂട്ടർ ആലുവ പൊലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിയമോപദേശം നൽകി.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരീ ഭർത്താവ് സുരാജിനോടും നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്. ഇരുവരുടെയും വീടിന് മുന്നിൽ ക്രൈംബ്രാഞ്ച് നോട്ടീസ് പതിച്ചു. പലതവണ വിളിച്ചിട്ടും ഇവർ ഫോൺ എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. അസി. പബ്ലിക് പ്രോസിക്യൂട്ടർ ആലുവ പൊലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിയമോപദേശം നൽകി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവനോട് നാളെ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച് നിർദേശം നൽകിയത്. എന്നാൽ കേസിലെ സാക്ഷിയായി കണക്കാക്കുന്നതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു കാവ്യ. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് ക്രൈബ്രാഞ്ച് നിയമോപദേശം തേടിയത്.
സാക്ഷിയെന്ന നിലയ്ക്കാണ് നോട്ടീസെന്നും തനിക്കുചിതമായ സ്ഥലത്തുമാത്രമേ മൊഴി നൽകാൻ കഴിയൂ എന്നും കാവ്യ അറിയിച്ചതിനാൽ നോട്ടീസ് മാറ്റി നൽകി, മറ്റൊരു ദിവസം ചോദ്യം ചെയ്യാനാകും അന്വേഷണ സംഘം ആലോചിക്കുന്നത്. ചില ശബ്ദരേഖകളടക്കം കാവ്യാ മാധവനെ കേൾപ്പിച്ച് മൊഴിയെടുക്കാൻ ഉള്ളതിനാൽ ദീപിന്റെ വീട്ടിൽ പറ്റില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
Adjust Story Font
16