Quantcast

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ട് കോടതിക്ക് കൈമാറി

കേസിൽ നാല് സാക്ഷികളെ 22 ന് വിസ്തരിക്കാൻ അനുമതി നൽകി

MediaOne Logo

Web Desk

  • Updated:

    2022-01-20 07:43:06.0

Published:

20 Jan 2022 6:07 AM GMT

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ട് കോടതിക്ക് കൈമാറി
X

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകി. റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന് ദിലീപ് കോടതിയിൽ അറിയിച്ചെങ്കിലും നൽകാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിക്ക് റിപ്പോർട് നൽകണമെന്ന് അവകാശപ്പെടാനാവില്ല. അന്വേഷണ ഉദ്യോസ്ഥന്റെ കൈവശമുള്ള പീഡനദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ദൃശ്യത്തിൽ കൃത്രിമം നടത്താൻ ഇടയുണ്ടെന്നും കോടതിക്ക് നൽകണം എന്നുമാണ് ദിലീപിന്റെ ആവശ്യം. എന്നാൽ ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്തുമെന്ന വാദം നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കേസിൽ നാല് സാക്ഷികളെ 22 ന് വിസ്തരിക്കാൻ അനുമതി നൽകി. ഒരു സാക്ഷിയെ 25 ന് വിസ്തരിക്കും. മറ്റ് ഹരജികൾ 25 ന് പരിഗണിക്കും.

TAGS :

Next Story